പാതി മലയാളിയായ ലച്ചുവിനെക്കുറിച്ച് കൂടുതൽ അറിയാൻ വായിക്കൂ. - AR MEDIA CHANNEL

Latest

Saturday 22 July 2017

പാതി മലയാളിയായ ലച്ചുവിനെക്കുറിച്ച് കൂടുതൽ അറിയാൻ വായിക്കൂ.

ലയാളം പ്രേക്ഷകരുടെ ഇഷ്ടപ്പെട്ട പരിപാടിയാണ് ഉപ്പും മുളകും. പ്രേക്ഷകരെ വെറുപ്പിക്കാത്ത കോമഡി പരിപാടിയാണ് ഇത്. അതുകൊണ്ട് തന്നെ അഭിനയിക്കുന്ന ലച്ചുവിനെ കുറിച്ച് നല്ല അഭിപ്രായമാണ്. ബാലചന്ദ്രനും കുടുംബവും പ്രേക്ഷകർക്ക് മുന്നിലെത്താൻ തുടങ്ങിയിട്ട് നാളുകളേറെയായി. പരിപാടിയിൽ ലച്ചുവായി അഭിനയിക്കുന്ന ജൂഹി പാതി മലയാളിയാണ്. അച്ഛൻ രാജസ്ഥാനിയും അമ്മ മലയാളിയുമാണ്. ലച്ചുവിനെ അവതരിപ്പിക്കുന്ന ജൂഹി ഉപ്പും മുളകും തീരുന്നതോടെ അഭിനയത്തിന് ഫുൾ സ്റ്റോപ്പിടാനുള്ള പ്ലാനിലാണ്. ജൂഹി റുസ്തഗി എന്നാണ് പ്രേക്ഷകരുടെ പ്രിയപ്പെട്ട ലച്ചുവിന്റെ മുഴുവൻ പേര്. പാതി മലയാളിയായ ലച്ചുവിനെക്കുറിച്ച് കൂടുതൽ അറിയാൻ വായിക്കൂ.


ജൂഹി രുസ്തഗിയുടെ ക്ലായിലാണ് ഉപ്പും മുളകും പരിപാടിയുടെ സംവിധായകനായ ഉണ്ണിയുടെ മകൻ പഠിക്കുന്നത്. സുഹൃത്തിന്റെ പിറന്നാളാഘോഷത്തിനു പോയപ്പോഴാണ് ജൂഹി സംവിധായകനെ നേരിട്ടു കണ്ട്ത. അതൊരു വലിയ വഴിത്തിരിവായിരുന്നു. തന്നെ പോലെ തന്നെയാണ് ലച്ചുവുമെന്നാണ് ജൂഹി പറയുന്നത്.

ഇവിടെ വന്നപ്പോൾ എന്നോട് ഉണ്ണി സാർ ആദ്യം പറഞ്ഞത് അഭിനയിക്കുകയേ വേണ്ട എന്നാണ്. വീട്ടിൽ എങ്ങനെയാണോ അത് പോലെ നിന്നാൽ മതി, വീട്ടിൽ അച്ഛനോട് എങ്ങനെ സംസാരിക്കുന്നു, അമ്മയോട് എങ്ങനെ സംസാരിക്കുന്നു, ചേട്ടനോട് എങ്ങനെ ഇടപഴകുന്നു, അത് പോലെ സീരിയലിലും ചെയ്താൽ മതി എന്നാണ് അദ്ദേഹം എന്നോട് പറഞ്ഞത്. എന്നിരുന്നാലും ഒരു ടെൻഷൻ ഉണ്ടായിരുന്നു. ഞാൻ ചെയ്താൽ ശരിയാകുമോ, ഇല്ലെയോ എന്നൊക്കെയുള്ള പേടി ഉണ്ടായിരുന്നു. 34 ടേക്ക് വരെ പോയിട്ടുണ്ട് ആദ്യം. ഇപ്പോൾ ചിലത് ഒറ്റ ടേക്കിൽ ശരിയാവും, കൂടി പോയാൽ 6 ടേക്ക്. അതിൽ കൂടുതൽ പോവില്ല.

സെറ്റിൽ നല്ല രസമാണ്. എല്ലാവരും ഒരു കുടുംബം പോലെയാണ് ഇവിടെ. വീട്ടിൽ നിന്ന് കിട്ടുന്നതിലും ഇരട്ടി സ്നേഹം ഇവിടെ നിന്ന് കിട്ടുന്നുണ്ട്. കുറേ പഠിക്കാനുണ്ട് ഇവിടെ നിന്നും.വിഷ്ണു അഥവാ മുടിയൻ ചേട്ടനുമായിട്ടാണ് ഞാൻ ഏറ്റവും കമ്പനി. ഒരേ പ്രായത്തിൽ ഗ്രൂപ്പിൽ ഉള്ളതുകൊണ്ടായിരിക്കാം അത്. പിന്നെ ഡയറക്ടർ സാർ ആയിട്ടും, ശിവ, കേശു ഇവരായിട്ടും നല്ല അടുപ്പം ഉണ്ട്.

ഉപ്പും മുളകും  സീരയലിലൂടെയാണ് എനിക്ക് ഫെയിം കിട്ടിയത്. പുറത്ത് വെച്ച് ആളുകൾ കാണുമ്പോൾ അവർ അടുത്ത് വന്ന് സംസാരിക്കും. അതിൽ സന്തോഷം ഉണ്ട്. പിന്നെ സ്വഭാവം കുറച്ച് കൂടി മെച്ചപ്പെടുത്തണം എന്ന് തോന്നാറുണ്ട്. പിന്നെ ലച്ചുവിന് അനിയത്തിയും, അനിയനും ഉണ്ട്. അതു പോലെ എനിക്കും വേണമെന്ന് ആഗ്രഹമുണ്ട്.
http://go.onclasrv.com/afu.php?id=1384969


എനിക്ക് ആകെ 18 വയസ്സ് ആയുള്ളു. ഇപ്പോൾ ഉണ്ടാകുന്നത് എക്സപീരിയൻസസ് ആണ്. ഇനി സിനിമയിൽ പോയാലും ഇതേ എക്സ്പീരിയൻസസ് തന്നെയാണ് ഉണ്ടാവാൻ പോകുന്നത്. പക്ഷേ, എനിക്ക് ഇനി പഠിക്കാനും, ഒരു ജോലി സമ്പാദിക്കാനുമൊക്കെയാണ് താൽപര്യം. അങ്ങനെ ഒരു സാധാരണ ജീവിതം നയിക്കാൻ ആണ് ഇഷ്ടം. ഇപ്പോൾ ഉള്ള ലൈഫ് മിസ്സ് ചെയ്യുമോ എന്ന് ചേദിച്ചാൽ മിസ്സ് ചെയ്യുമായിരിക്കും. പക്ഷേ കുറേ ഓർമ്മകൾ ഉണ്ട് എനിക്ക്. അത് മതി ഇനി.

No comments:

Post a Comment